കൊച്ചി : പശ്ചിമകൊച്ചിയിലെ രാമേശ്വരം കൽവത്തി കനാലിന്റെ നവീകരണത്തിനും സംരക്ഷണത്തിനുമായി എന്തൊക്കെ നടപടികൾ സ്വീകരിക്കാനാവുമെന്ന് വിശദമാക്കി കൊച്ചി നഗരസഭ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. രാമേശ്വരം കൽവത്തി കനാലിന്റെ നവീകരണത്തിന് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളല്ല അറിയിക്കേണ്ടതെന്നും സിംഗിൾബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. കനാൽ നവീകരണത്തിനു നടപടി വേണമെന്നാവശ്യപ്പെട്ട് കൊച്ചി റെസിഡന്റ്സ് അസോസിയേഷൻ കോ ഒാർഡിനേഷൻ കമ്മിറ്റിയുടെ ഭാരവാഹി സനാതനപൈ ഉൾപ്പെടെ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

അടുത്തിടെ പെയ്ത മഴയിൽ 35 വീടുകളിൽ വെള്ളം കയറിയെന്നും കനാൽ വൃത്തിയാക്കാൻ നടപടിയെടുക്കുന്നുണ്ടെന്ന് നഗരസഭ വിശദീകരിച്ചെങ്കിലും ദുരിതങ്ങൾ അവസാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി സെപ്തംബർ 24ന് വീണ്ടും പരിഗണിക്കും.