ബ്രഹ്മമംഗലം: എസ്.എൻ.ഡി.പി യോഗം ബ്രഹ്മമംഗലം ഈസ്റ്റ് ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പത്രാധിപർ കെ.സുകുമാരൻ അനുസ്മരണസമ്മേളനം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാസെക്രട്ടറി അഡ്വ. പി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്കുകൾ വാങ്ങിവിജയിച്ച സി.ബി. ബാല, അമൃതാ മനോജ്, ഹരിനന്ദ എന്നിവർക്ക് യൂണിയൻ സെക്രട്ടറി കാഷ് അവാർഡും ഫലകവും സമ്മാനിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ പത്രാധിപർ അനുസ്മരണപ്രഭാഷണം നടത്തി. സി.വി. ദാസൻ, ജി. സോമൻ, മനോജ് മാധവൻ, ബിനി രവീന്ദ്രൻ, എ.എം. സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.