തൃക്കാക്കര : പ്രളയക്കെടുതി, കൊവിഡ് മഹാമാരി തുടങ്ങിയ കാരണങ്ങളാൽ യഥാസമയം വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാത്ത ഇടപാടുകാരെ സഹായിക്കുവാൻ കേരള ബാങ്കിൽ നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആരംഭിച്ചു.സ്വർണപ്പണയ വായ്പ, നിക്ഷേപ ഈടിന്മേലുള്ള വായ്പ എന്നിവ ഒഴികെ 2020 ആഗസ്റ്റ് 31 വരെ പൂർണമായോ ഭാഗികമായോ കുടിശികയായ 50 ലക്ഷം രൂപ വരെയുള്ള വായ്പകൾ പലിശ ഇളവുകളോടെ അടച്ചുതീർക്കുവാൻ കഴിയും. 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളിൽ പിഴപ്പലിശ പൂർണമായും ഒഴിവാക്കും.

നിഷ്ക്രിയ ആസ്തിയായ കാലപ്പഴക്കമുള്ള വായ്പകൾ, ആർബിട്രേഷൻ/ എക്‌സിക്യൂഷൻ, സർഫാസി കേസുകളിൽ ഉൾപ്പെട്ട വായ്പകൾ, വായ്പക്കാരൻ മരണമടഞ്ഞ വായ്പകൾ, മാരകരോഗം ബാധിച്ചവരുടെയും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും വായ്പകൾ, ശമ്പള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എടുത്തിരിക്കുന്ന വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, എസ്.ച്ച് .ജി, ജെ.എൽ.ജി വായ്പകൾ തുടങ്ങിയ വായ്പകൾക്കും പലിശ ഇളവ് അനുവദിക്കും