ആലുവ: ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇരട്ട സഹോദരങ്ങളായ നിഹാലിനെയും നിഹലയെയും എൻ.സി.പി - എൻ.വൈ.സി ആലുവ മണ്ഡലം കമ്മിറ്റിയുടെ ആദരിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ അഫ്‌സൽ കുഞ്ഞുമോൻ ഉപഹാരം നൽകി. എൻ.വൈ.സി ആലുവ മണ്ഡലം സെക്രട്ടറി അജ്ഫർ അഹ്മദ് പങ്കെടുത്തു.