പള്ളുരുത്തി: ബി.ഡി.ജെ.എസ് കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തിയാലോഷിച്ചു. പ്രസിഡന്റ് പി.ബി. സുജിത്ത് ഉദ്ഘാടനം ചെയ്തു. ഷിബു സരോവരം അദ്ധ്യക്ഷത വഹിച്ചു. കുമ്പളങ്ങി പഞ്ചായത്ത് കമ്മിറ്റി അംഗമായ രവീന്ദ്രൻ ആചാരിയെ ആദരിച്ചു. വി.വി. ജീവൻ, ടി.ജി. ജയഹർഷൻ, ഷിബു ശിവൻ, കെ.എം. പ്രതാപൻ, എച്ച്. രാജീവ്, കെ.എക്സ്. വിപിൻ, മധു, സുധീർ തുടങ്ങിയവർ സംബന്ധിച്ചു.