കൊച്ചി: എറണാകുളം ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ 19 മുതൽ ഓൺലൈനിൽ ഭാഗവതക്ളാസ് സംഘടിപ്പിക്കുന്നു. മുംബയ് നാരായൺജിയാണ് ക്ളാസ് നയിക്കുന്നത്. എല്ലാ ശനിയാഴ്ചയും വൈകിട്ട് ആറുമുതൽ ഏഴുവരെ നടക്കുന്ന ക്ളാസിൽ പങ്കെടുക്കേണ്ടവർ ക്ഷേത്രക്ഷേമസമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.