പള്ളുരുത്തി: ചെല്ലാനം തീരദേശവാസികളുടെ തീരാദുരിതമായ പുലിമുട്ട്, കടൽഭിത്തി തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി ഹൈബി ഈഡൻ എം.പി കേന്ദ്രഷിപ്പിംഗ് മന്ത്രി മൻസുഖ് എൽ. മാണ്ഡവ്യയെ നേരിൽകണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ സാഗർമാലാ പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലാനം അടക്കമുള്ള ജില്ലയിലെ തീരദേശ പ്രദേശങ്ങളെ രക്ഷപെടുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 60 എം.പി.മാരുടെ അടിയന്തരയോഗം വിളിച്ചുചേർക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.