പള്ളുരുത്തി: കൊച്ചി നേവൽ ബേസ് കൺസ്യൂമർ സഹകരണ സൊസൈറ്റിയിലെ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കെ.ജെ. മാക്സി എം.എൽ.എ വഴിയാണ് തുക കൈമാറിയത്. ഭാരവാഹികളായ കെ. രമേശൻ, അജേഷ്‌കുമാർ, ജസ്റ്റിൻ ആന്റണി, കെ.ആർ. സിജു, ഷെൻസിൽ തുടങ്ങിയവർ സംബന്ധിച്ചു.