തൃക്കാക്കര: മെട്രോ റയിൽ കാക്കനാട്ടേക്ക് എത്തുന്നതോടെ വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടമാവുന്നവർക്ക് അർഹമായ പുനരധിവാസം ഉറപ്പാക്കണ മെന്നാവശ്യപ്പെട്ടു ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ നടത്തി.
വാഴക്കാലയിൽ നടന്ന ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ ടി.ബി.നാസർ ഉദ്ഘാടനം ചെയ്തു.മെട്രോ ആക്ഷൻ സമിതി സെക്രട്ടറി പ്രദീപ് രാമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. ആറ് വീട്ടുകളും 45 കെട്ടിടങ്ങൾ പൂർണമായും 275 കെട്ടിടങ്ങൾ ഭാഗികമായും പൊളിച്ചു മാറ്റേണ്ടി വരും. കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നവർക്ക് പുനരധിവാസം ഉറപ്പുവരുത്താതെ ചെറിയ സംഖ്യ മാത്രമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. സമരവുമായി മുന്നോട്ടു പോകുവാനാണ് കൊച്ചി മെട്രോ റെയിൽ ആക്ഷൻ സമിതി തീരുമാനിച്ചരിക്കുന്നത്. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ. വ്യാപാരി വ്യവസായി ഏകോപന സമിതി വാഴക്കാല യൂണിറ്റ് സെക്രട്ടറി റാഫി ആലപ്പാട്ട്,​തൃക്കാക്കര റെസിഡൻസ് അസോസിയേഷൻ അപേക്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ടി .കെ മുഹമ്മദ്‌, കാക്കനാട് യൂണിറ്റ് പ്രസിഡന്റ്‌ അസീസ് മൂലയിൽ,മുരളി എന്നിവർ സംസാരിച്ചു.