nikhil

പള്ളുരുത്തി: പെരുമ്പടപ്പ് പരോടത്ത് വീട്ടിൽ പരേതനായ ജോസഫിന്റെ മകൻ നിഖിൽ (21) ഷോക്കേറ്റു മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ വെൽഡിംഗ് പണിക്കിടെയാണ് അപകടം. റെസ്‌ലിംഗ് മത്സരത്തിൽ ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. മഹാരാജാസ് കോളേജിൽ മൂന്നാംവർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. മാതാവ്: മേരി ജോസഫ്. സഹോദരങ്ങൾ: മെബിൻ, അമൽ