കളമശേരി: പാതാളം പെരുമ്പാവൂർ പ്രദേശങ്ങളിൽ നിന്ന് ഭീകരവാദികളെ പിടികൂടിയത് പൊലീസിന്റെ അനാസ്ഥയും പിണറായി സർക്കാരിന്റെ അനാവശ്യ പ്രീണനവും കഴിവുകേടുമെന്ന് ആരോപിച്ച് ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി പാതാളത്ത് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ആർ.സജികുമാർ മണ്ഡലം നേതാക്കളായ ഷാജി മൂത്തേടൻ ,പ്രമോദ് തൃക്കാക്കര, വി വി പ്രകാശൻ , എസ്.ഷാജി ,വി എൻ വാസുദേവൻ , അനിൽ ,കൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം നൽകി.