കൊച്ചി : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ശാഖയുമായി ചേർന്ന് ജില്ലയിലെ കൊവിഡ് പോരാളികളെ മുത്തൂറ്റ് ഫിനാൻസ് ആദരിക്കുന്നു. ഡോക്ടർമാർ, നഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, ശുചീകരണ പ്രവർത്തകർ എന്നിവരിൽനിന്ന് തിരഞ്ഞെടുക്കുന്ന 30 പേർക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും നൽകും. ഐ.എം.എ കൊച്ചി ശാഖയിലെ വിദഗ്ദ്ധരടങ്ങിയ ജൂറിയായിരിക്കും അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുകയെന്ന് കൊച്ചി ശാഖാ പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ അറിയിച്ചു. 25 വരെ നോമിനേഷൻ സ്വീകരിക്കും. ഫോൺ: 9961648800.