അങ്കമാലി: മൂക്കന്നൂർ പഞ്ചായത്ത് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ദേവഗിരിയിൽ ഹെൽത്ത് സബ്‌സെന്ററിനും ജെറിയാട്രിക് സെന്ററിനും നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം റോജി എം. ജോൺ. എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് വത്സ സേവ്യർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.ബേബി, ഫാ.സെബാസ്റ്റ്യൻ പൊട്ടോളി, ഫാ.ഷാജൻ പുത്തൻപുരയ്ക്കൽ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ടി.എം. വർഗ്ഗീസ്, വാർഡ് മെമ്പർ സ്വപ്‌ന ജോയി, ഏല്യാസ് കെ.തരിയൻ, മോളി വിൻസെന്റ്, കെ.വി. ബിബീഷ്, ജിഷ ജോജി, ലീലാമ്മ പോൾ, ഗ്രേസ്സി റാഫേൽ, എൽസി വർഗ്ഗീസ്, ബീന ജോൺസൺ, സൂസൺ ഏല്യാസ്, ഡെയ്‌സി ഉറുമീസ്, മെഡിക്കൽ ഓഫീസർ ഡോ. അനുരൂപ് ജോസഫ്, പഞ്ചായത്ത് സെക്രട്ടറി കെ.കെ. പ്രശാന്ത് എന്നിവർ സംസാരിച്ചു.