മൂവാറ്രുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ ആസ്വാദന കുറിപ്പ് പ്രബന്ധ രചന മത്സര വിജയികൾക്കുള്ള പുരസ്കാ ദാന ചടങ്ങുകളുടെ ഉദ്ഘാടനം 22ന് ഉച്ചകഴിഞ്ഞ് 3.30ന് പായിപ്ര സർവീസ് സഹകരണ ബാങ്ക് ഹാളിൽ എൽദോഎബ്രാഹാം എം.എൽ.എ നിർവഹിക്കും. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ പുരസ്കാരങ്ങൾ നൽകും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷിസ്കറിയ അദ്ധ്യക്ഷത വഹിക്കും. അക്കാഡമിക് കമ്മിറ്റി കൺവീനർ കെ.എൻ. മോഹനൻ അക്കാഡമിക് റിപ്പോർട്ട് അവതരിപ്പിക്കും. ജില്ല ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. സെക്രട്ടറി സി.കെ.ഉണ്ണി സംസാരിക്കും.
ആസ്വാദന കുറിപ്പെഴുത്ത് മത്സരത്തിനായി തിരഞ്ഞെടുത്തത് 2017-ലെ വയലാർ അവാർഡ് നേടിയ ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായികി നോവലാണ്. മഹാമാരികളും അതിജീവനവും എന്നതായിരുന്ന പ്രബന്ധ രചനക്കായി തെരഞ്ഞെടുത്ത വിഷയം. ആസ്വാദന കുറിപ്പെഴുത്ത് മത്സരത്തിൽ പായിപ്ര ഏ.എം. ഇബ്രാഹിം സാഹിബ് ലൈബ്രറിയെ പ്രതിനിധികരിച്ച എം.ആർ. രാജം ഒന്നാം സ്ഥാനവും, കാക്കൂർ ഗ്രാമീണ വായനശാലയെ പ്രതിനിധികരിച്ച ഹരീഷ് ആർ. നമ്പൂതിരി രണ്ടാം സ്ഥാനവും, ഉള്ളേലികുന്ന് ചിന്ത വായനശാലയെ പ്രതിനിധികരിച്ച എം.കെ.ജയശ്രീ മൂന്നാം സ്ഥാനവും നേടി. പ്രബന്ധ രചനയിൽ ഉപ്പുകണ്ടം പബ്ലിക് ലൈബ്രറിയെ പ്രതിനിധികരിച്ച കെ.കെ. മനോജ് ഒന്നാസ്ഥാനവും , രണ്ടാർ ഇ.എം.എസ് ലൈബ്രറിയെ പ്രതിനിധികരിച്ച ബി.എസ്. കാർത്തിക രണ്ടാം സ്ഥാനവും , കാക്കൂർ ഗ്രാമീണ വായനശാലയെ പ്രതിനിധികരിച്ച നന്ദന ജയൻ മൂന്നാം സ്ഥാനം നേടി.