കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രാങ്കണത്തിലെ ഗുരുദേവ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 93-ാമത് മഹാസമാധിദിനത്തോട് അനുബന്ധിച്ച് നാളെ പ്രത്യേകചടങ്ങുകൾ നടക്കും. രാവിലെ 8.30 മുതൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി പ്രാർത്ഥന, വൈകിട്ട് 3.30 ന് സമാധിപൂജ, സമാധി സന്ദേശം എന്നിവയാണ് ചടങ്ങുകൾ. മേൽശാന്തി ശ്രീരാജ് , ശാഖായോഗം പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ, സെക്രട്ടറി കെ.കെ. പ്രകാശൻ, മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ടി.കെ. പത്മനാഭൻ, വൈസ് പ്രസിഡന്റ് ടി. എൻ. രാജീവ്, ട്രഷറർ പി.വി. സാംബശിവൻ, മാനേജർ സി.വി. വിശ്വൻ, വനിതാസംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ, സെക്രട്ടറി മണി ഉദയൻ, കുടുംബയൂണിറ്റ് കൺവീനർമാർ എന്നിവർ നേതൃത്വം നൽകും.