biju

തൃക്കാക്കര: ഗുരുതരമായ വ്യക്കരോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു.ത്യക്കാക്കര മുനിസിപ്പാലിറ്റിയിൽ 8 -ാം ഡിവിഷനിൽ തെങ്ങോട് ഇടച്ചിറയിൽ വള്ളിയാത്ത് അമ്പലത്തിന് സമീപം താമസിക്കുന്ന പാലച്ചുവട്ടിൽ പി.എ. ബിജു (38 ) ഗുരുതരമായ വ്യക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഒരു വർഷമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ഡയാലിസിസ് ചെയ്ത് വരികയാണ്. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള വഴിയെന്ന് ഡോക്ടർമാർ പറയുമ്പോൾ അഅതിനുള്ള ഭീമമായ പണച്ചിലവ് താങ്ങാനാവുന്നില്ല ബിജുവിനും കുടുംബത്തിനും. ബിജുവാണ് കുടുംബത്തിന്റെ ഏക ആശ്രയം. കൂലിപ്പണിക്കാരനായ ബിജുവിന് ആറും ​എട്ടും വയസുള്ള രണ്ട് പെൺമക്കളാണുള്ളത്. ചികിത്സാചെലവിനുമായി ഏകദേശം 35 ലക്ഷം രൂപ വേണ്ടിവരും. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ ഉഷാപ്രവീൺ (ചെയർമാൻ) ടി .എ സുഗതൻ(കൺവീനർ)റായും ചികിത്സ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്മാർട്ട്‌സിറ്റി ബ്രാഞ്ച്. അക്കൗണ്ട് നമ്പർ .: 39649349230 IFS Code SBIN0015789