അങ്കമാലി: ശ്രീനാരായണ ദർശനവും വിദ്യാഭ്യാസനയങ്ങളും എന്ന വിഷയത്തിൽ അങ്കമാലി എ.പി. കുര്യൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 7ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാൻ ഉദ്ഘാടനം ചെയ്യും. ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്ന വെബിനാറിൽ പങ്കാളിയാകണമെന്ന് സെക്രട്ടറി കെ.പി. റെജീഷ് അഭ്യർത്ഥിച്ചു.