തൃക്കാക്കര : ആറ് കോടി മുടക്കിയിട്ടും ഒന്നുമാകാതെ കടമ്പ്രയാർ ബോട്ട് ടൂറിസം പദ്ധതി. 2020 ഡിസംബറി പദ്ധതി പൂർകത്തിയാക്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചിരുന്നത്. ഏഴ് വർഷം പിന്നിടുമ്പോഴും പദ്ധതി വാക്‌വേ നിർമ്മാണത്തിൽ മാത്രം ഒതുങ്ങി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് വട്ടം പായൽ മാറ്റിയിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വീണ്ടും പായൽ വന്നടിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ഒടുവിൽ പായൽ നീക്കം ചെയ്തത്. ചിത്രപ്പുഴ മുതൽ മനക്കക്കടവ് വരെ നീളുന്നതാണ് കടമ്പ്രയാർ ബോട്ടു ടൂറിസം പദ്ധതി.
രാജഗിരി കോഴിച്ചിറ ബണ്ട് മുതൽ ബ്രഹ്മപുരം, സ്മാർട് സിറ്റി, ഇൻഫോപാർക്ക് എന്നിവിടങ്ങലെ ബന്ധിപ്പിച്ചാണ് ബോട്ട് ടൂറിസം പദ്ധതി. 11 കിലോമീറ്ററാണ് ആകെ ദൂരം. ഇൻഫോ പാർക്കിനു മുന്നിൽ കടമ്പ്രയാറിന്റെ കൈവഴിയായ ഇടച്ചിറ തോട്ടിൽ മൂന്ന് ബോട്ടു ജെട്ടികളുടെ നിർമ്മിച്ചിട്ടുണ്ട്. സ്മാർട് സിറ്റിയുടെ ഒന്നാം ഘട്ടം പൂർത്തിയായിട്ടും ഇൻഫോപാർക്കിൽ ടെക്കികളുടെ എണ്ണം വർദ്ധിച്ചിട്ടും പദ്ധതി യാഥാർത്ഥ്യമായില്ലെന്നതാണ് കൗതുകം.
നേരിട്ടിറങ്ങിയിട്ടും
രക്ഷപ്പെട്ടില്ല
ബ്രഹ്മപുരം പാലത്തിന് വടക്ക് ഭാഗം മുതൽ ഇടച്ചിറ ജട്ടി വരെ പായൽ നീക്കം ചെയ്യാനാണ് ഒടുവിൽ കരാർ നൽകിയത്. പന്ത്രണ്ട് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. ജില്ലാ ഭരണകൂടം നേരിട്ടറങ്ങിയാണ് ഇതെല്ലാം ചെയ്തത്. എന്നാൽ പദ്ധതി ഒന്നുമായില്ല.
കോടി ഒഴുക്കി
കോഴിച്ചിറ ബണ്ടു മുതൽ മനക്കക്കടവ് വരെയുള്ള 11 കിലോമീറ്റർ ദൂരം പായൽ വാരിയും ചെളി കോരി ആഴം കൂട്ടിയും ഗതാഗതമൊരുക്കാൻ തുടക്കത്തിൽ നാലര കോടിയുടെ പദ്ധതിയാണ് കൊണ്ടുവന്നത്.ഈ തുക അപര്യാപ്തമായതിനാൽ വീണ്ടും രണ്ടു കോടി രൂപ കൂടി സർക്കാർ അനുവദിച്ചിക്കുകയായിരുന്നു.
പദ്ധതിയിൽ
ആറിന് സംരക്ഷണ ഭിത്തി
ഇരുവശത്തും പൂമരങ്ങൾ
ആറിന്റെ ആഴകം കൂട്ടുക
നീരൊഴുക്ക് സുഗുമമാക്കുക
ടൈൽ പാകിയ വാക്‌വേ