religion
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മൂവാറ്റുപുഴ മേഖലയുടെ ആഭിമുഖ്യത്തിൽ റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ചപള്ളിയുടെ അമ്പലംപടിയിലെ മാർ ഗ്രീഗോറിയോസ് കുരിശുപള്ളിയ്ക്ക് സമീപത്ത് നടത്തിയ ഏകദിന ഉപവാസ സമരം ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കോടതിവിധിയുടെ മറവിൽ ആരാധനാലയങ്ങൾ കൈയ്യേറുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാസ്വാതന്ത്ര്യത്തിനും ശാശ്വത സമാധാനത്തിനുമായി സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മൂവാറ്റുപുഴ മേഖലയുടെ ആഭിമുഖ്യത്തിൽ റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ച പള്ളിയുടെ അമ്പലംപടി മാർ ഗ്രീഗോറിയോസ് കുരിശുപള്ളിയ്ക്ക് സമീപം ഏകദിന ഉപവാസസമരം നടത്തി. സഭാവൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മോർ അന്തിമോസ് അദ്ധ്യക്ഷത വഹിച്ചു. സമാപന യോഗം ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, മിഖായേൽ റമ്പാൻ, സമുദായ ട്രസ്റ്റി സി.കെ. ഷാജി, ചുണ്ടയിൽ, സെക്രട്ടറി പീറ്റർ കെ. ഏലിയാസ്, കെ.ഒ. ഏലിയാസ്, റോയി ഐസക്, എൽദോ എബ്രഹാം എം.എൽ.എ., വിവിധ രാഷ്ട്രീയ സാമുദായിക പ്രതിനിധികളായ ഫ്രാൻസിസ് ജോർജ്ജ്, ജോണി നെല്ലൂർ, ലീല ബാബു, മഞ്ജു സിജു, പി.എം. മദനൻ, ദീപ്തി മനോജ്, സാബു പി. വാഴയിൽ, ജോളിമോൻ സി.വൈ., സതീഷ് ജി.പി., ഫാദർ ജോസഫ് വാഴയിൽ, എം.എം. നാസർ എന്നിവർ സംസാരിച്ചു.