കൊച്ചി : ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള കടൽ തീരം സംരക്ഷിക്കുന്നതിന് ശാസ്ത്രീയ പ്രതിരോധ മാർഗങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ചെല്ലാനം പഞ്ചായത്തിലെയും കൊച്ചി കോർപ്പറേഷന്റെ രണ്ടു ഡിവിഷനുകളിലെയും ജനങ്ങളാണ് കടലാക്രമണത്തിൽ ദുരിതത്തിലാകുന്നത്. വേനൽ കാലത്തും വർഷകാലത്തും കടലാക്രമണത്താൽ വലയുന്ന ചെല്ലാനം കേരളത്തിന്റെ ദു:ഖമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.