മൂവാറ്റുപുഴ: കൊല്ലം ആസ്ഥാനമായി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സെന്റർ മൂവാറ്റുപുഴയിൽ അനുവദിക്കമെന്ന് ജില്ലാ കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ മുഴുവൻ പ്രൈവറ്റ് റജിസ്ട്രേഷനും വിദൂര വിദ്യാഭാസം സംവിധാനവും സർക്കാർ വിജ്ഞാപനം ഇറക്കുന്നതോടെ പുതിയ യൂണിവേഴ്സി റ്റിയുടെ കീഴിലാകും. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 4 മേഖല കേന്ദ്രങ്ങളിൽ ഒന്ന് മൂവാറ്റുപുഴയിൽ ആരംഭിക്കണമെന്ന് മൂവാറ്റുപുഴ ജില്ലാ കാമ്പയി‍ൻ കമ്മിറ്റി ചെയർമാൻ പ്രൊഫ്. ബേബി എം വർഗീസ്, ജനറൽ കൺവീനർ ഡോ. ജോസുകുട്ടി ഒഴുകയിൽ, സെക്രട്ടറി എൽദോ ബാബു വട്ടക്കാവിൽ എന്നിവർ ആവശ്യപ്പെട്ടു. നിർദ്ദിഷ്ഠ ജില്ലയുടെ പരിധിയിൽ വരുന്ന മൂവാറ്റുപുഴയും കോതമംഗലവുമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാഭാസ സ്ഥാപനങ്ങൾ ഉള്ളത്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ സൗകര്യം മാനിച്ച് അനുഭാവപൂർവം പരിഗണിക്കണമെന്ന് കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു . ഇതോടൊപ്പം ചാൻസലറായ ഗവർണർക്കും, മുഖ്യമന്ത്രിക്കും നിവേദനം നൽകി.