മൂവാറ്റുപുഴ: ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ച കേരള സർക്കാരിനെ തൃക്കളത്തൂരിലെ റേഷൻ വ്യാപാരിയായ പി.എൻ. സലിം അഭിനന്ദിച്ചു. ഗുരു ദേവ സമാധി ദിനത്തിൽ റേഷൻ കടകൾക്ക് അവധി നൽകണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നിയന്ത്രിത അവധിയെന്നൊക്കെ പറഞ്ഞ് അവധി പ്രഖ്യാപനത്തിൽ നിന്ന് വഴുതി മാറിപോകുകയായിരുന്നുസർക്കാരുകൾ. എന്നാൽ ഇപ്പോൾ എൽ.ഡി.എഫ് സർക്കാർ ഗുരുദേവ സമാധി ദിനം റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കിയതിൽ സന്തോഷമുണ്ടെന്നും സലിം പറഞ്ഞു.