മഞ്ഞപ്ര: യു.ഡി.എഫ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മഞ്ഞപ്ര പുല്ലത്താൻ കവലയിൽ രാവിലെ 10ന് രാഷ്ടീയ വിശദീകരണ യോഗം നടക്കും.കെ പി സി സി വൈസ് പ്രസിഡന്റ് അഡ്വ.വി ഡി സതീശൻ എം.എൽ എ ഉദ്ഘാടനം ചെയ്യും. റോജി എം.ജോൺ എം.എൽ എ മുഖ്യ പ്രഭാഷണം നടത്തും.യു.ഡി.എഫ് സംസ്ഥാന, ജില്ല, ബ്ലോക്ക് തല നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മണ്ഡലം കൺവീനർ സിജു ഈരാളി അറിയിച്ചു.