മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 12-ാം വാർഡിലെ നിർമ്മാണം പൂർത്തിയാക്കിയ കടുക്കാസിറ്റി -തൃക്കാരകുന്നേത്താഴം റോഡ് എൽദോ എബ്രാഹം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ വളളമറ്റം കുഞ്ഞ്, സിബി കുര്യാക്കോ, റ്റി.ജി സലിം കുമാർ എന്നിവർ സംസാരിച്ചു. പതിറ്റാണ്ടുകളുടെ പഴക്കം ഉള്ളതും മുൻ കാലത്താരും ശ്രദ്ധിക്കാതിരിതിരുന്നതുമായ റോഡായിരുന്നു കടുക്കാസിറ്റി -തൃക്കാരകുന്നേത്താഴം റോഡ് . റോഡ് നവീകരികരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ എം.എൽ.എക്ക് നിവേദനം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയുടെ റോഡ് നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിപ്പിച്ചതെന്ന് എൽദോ എബ്രാഹാം പറഞ്ഞു. 1200 മീറ്റർ ദൂരം കനാൽ ബണ്ട് റോഡാണ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. ഇതോടെ 60 കുടുംബങ്ങളുടെ യാത്ര സൗകര്യത്തിനാണ് പരിഹാരമായത്.റോഡി നിർമ്മാണത്തിന് റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയാണ് അനുവദിച്ചത്.