കൊച്ചി: കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം ഇന്നും നാളെയും ഓൺലൈനായി നടക്കും. ഇന്നു രാവിലെ 10ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ, കെ.പി. ധനപാലൻ, ഡോ. എം.സി. ദിലീപ്കുമാർ, കെ.ആർ. നന്ദകുമാർ എന്നിവർ പങ്കെടുക്കും. ഗാന്ധിജിയും ഗ്രാമസ്വരാജും എന്ന വിഷയത്തിൽ നാളെ രാവിലെ 10 ന് നടക്കുന്ന സെമിനാർ പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജെ.എസ്. അടൂർ മുഖ്യപ്രഭാഷണം നടത്തും.