കൊച്ചി: ലോക അൽഷിമേഴ്‌സ് ദിനത്തോടനുബന്ധിച്ച് ലൂർദ് ആശുപത്രിയിൽ ജില്ലാ ഭരണകൂടവും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും സംയുക്തമായി മെമ്മറി ക്ലിനിക്കും തുടർ ചികിത്സാ സംവിധാനങ്ങളും സംഘടിപ്പിക്കുന്നു. ഡിമെൻഷ്യ ബാധിതർക്കായി നടത്തി വരുന്ന ഉദ്‌ബോധ് പദ്ധതിയുടെ ഭാഗമായിട്ടാണ് മറവി രോഗം ഉള്ളവർക്കായി ഡിമെൻഷ്യ സ്‌ക്രീനിംഗ്, വൃദ്ധജനങ്ങളെ വീടുകളിൽ എത്തി പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ, കൂടുബാംഗങ്ങൾക്കായുളള ബോധവത്ക്കരണം തുടങ്ങി വിപുലമായ പദ്ധതികളാണ് ഒരുക്കിയിട്ടുളളത്. ഫോൺ: 9946712125 രാവിലെ 6 മുതൽ വൈകിട്ട് 6 വരെ .