പറവൂർ: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് ഭേദഗതിക്കെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) ഏരിയാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസി‌ഡന്റ് പി.പി. അജയകുമാർ, യൂണിയൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.ബി. ജയപ്രകാശ്, ഏരിയാ സെക്രട്ടറി കെ.സി. സാബു, എം.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.