klm
എന്റെ നാട് നൽകുന്ന പലിശരഹിത വായ്പ ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ത്രീശക്തി പലിശരഹിത വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചു. എന്റെ നാട് കൂട്ടായ്മയിലെ പ്രിവിലേജ് കാർഡ് ഉടമകൾക്കും നാം അംഗങ്ങളുമായിട്ടുള്ള അയ്യായിരം പേർക്ക് 10000 രൂപ വീതം 12 മാസ തവണകളായി തുല്യ ഗഡുക്കളായി പലിശയില്ലാതെ തിരിച്ചടയ്ക്കുന്ന തരത്തിലാണ് വായ്പ നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം എന്റെനാട് ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ വനിതകളെ സഹായിക്കുന്നതിന് വേണ്ടിയാണ് സ്ത്രീ ശക്തീ പദ്ധതി രൂപീകരിച്ചത്. വിധവകൾക്കും ദുരിതമനുഭവിക്കുന്നവർക്കും 500 രൂപ പെൻഷൻ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുമെന്നും സംസ്ഥാനത്ത് ആദ്യമായാണ് പലിശയില്ലാതെ 10000 രൂപ വിതരണം ചെയ്ത ഏക സംഘടന എന്റെ നാടാണെന്നും ചെയർമാൻ പറഞ്ഞു.ചടങ്ങിൽ സി.കെ. സത്യൻ, ഉഷ ബാലൻ, ലത സജി, മേരി എൽദോസ് ,പി പ്രകാശ്, റീന സോണി തുടങ്ങിയവർ സംസാരിച്ചു.