കാലടി: കാഞ്ഞൂർ സർവീസ് സഹകരണബാങ്ക് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യർത്ഥികളെ ബുധനാഴ്ച വൈകിട്ട് മൂന്നിന് ബാങ്ക് ഹാളിൽ ചേരുന്ന പരിപാടിയിൽ കാഷ് അവാർഡ് നൽകി അനുമോദിക്കും. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ആഷിക്ക് അലിയെയും യൂണിവേഴ്‌സിറ്റി പരീക്ഷയിൽ പത്താം റാങ്ക് നേടിയ രേഷ്മ രമേശിനെയും ചടങ്ങിൽ വെച്ച് അനുമോദിക്കും. അവാർഡ് ദാന ഉദ്ഘാടനം സിവിൽ സർവീസ് ജേതാവായ ആഷിക്ക് അലി നിർവ്വഹിക്കും. കൊവിഡ് പശ്ചാത്തലത്തിൽ പരിപാടിയുടെ ഉദ്ഘാടന കർമ്മം ബാങ്കിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് സംപ്രേഷണം നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് പ്രൊഫ. ശശിധരൻ അറിയിച്ചു.