കൊച്ചി: നാലു മാസം മുൻപ് നിർത്തലാക്കിയ പാചകവാതക സബ്‌സിഡി ഒക്ടോബർ മുതൽ പുന:സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് എൻ.ഡി.എ സംസ്ഥാന നിർവാഹകസമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് (എൻ.കെ.സി) സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു. ഓൺലൈൻ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയി എളമക്കര, എം എൻ ഗിരി, എൻ.എൻ. ഷാജി തുടങ്ങിയവർ സംസാരിച്ചു