കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് ഗൗരി വേലായുധൻ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ അദ്ധ്യക്ഷനായി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.എൻ രാജൻ, ലത സോമൻ, അംഗങ്ങളായ അനിബെൻ കുന്നത്ത്, ബി.ഡി.ഒ ജി.രാജ്കുമാർ, സി.ഡി.പി.ഒ ശാലിനി പ്രഭ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ആറ് പഞ്ചായത്തുകളിലെ 38 ഗുണഭോക്താക്കൾക്ക് 12 തരം സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.