kklm
സ്റ്റേഡിയത്തിന്റെ നാമകരണം നഗരസഭ ചെയർമാൻ നിർവഹിക്കുന്നു

കൂത്താട്ടുകുളം: ഡേവിഡ് രാജന് സ്മാരകമായി നഗരസഭാ സ്റ്റേഡിയം. ജില്ലാ കൗൺസിൽ ഉപാദ്ധ്യക്ഷൻ, കൂത്താട്ടുകുളം ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ഡേവിഡ് രാജന്റെ പേര് നഗരസഭാ സ്റ്റേഡിയത്തിന് നൽകിയാണ് നഗരസഭ അദ്ദേഹത്തിന് ആദരവ് അർപ്പിച്ചത്. ശനിയാഴ്ച ഡേവിഡ് രാജന്റെ 20മത് ചരമദിനത്തിൽ സ്റ്റേഡിയത്തിന്റെ നാമകരണം നഗരസഭ ചെയർമാൻ നിർവഹിച്ചു. വൈസ് ചെയർപേഴസൺ വിജയ ശിവൻ അദ്ധ്യക്ഷയായി. എംപിഐ ഡയറക്ടർ ഷാജു ജേക്കബ്, സി എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, എം ആർ സുരേന്ദ്രനാഥ്‌, എ എസ് രാജൻ, എം എം അശോകൻ, റോബിൻ ജോൺ വൻനിലം, ജേക്കബ് രാജൻ തുടങ്ങിയവർ സംസാരിച്ചു.