കൊച്ചി: സാലറി കട്ട് തുടരുവാനുള്ള സർക്കാർ നീക്കത്തിനെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ പ്രതിഷേധസംഗമം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭാരവാഹികളായ സി.വി. ബെന്നി, അബ്ദുൽ ഹാരിസ്, ഉഷ, ബിന്ദുമോൾ തുടങ്ങിയവർ സംസാരിച്ചു.