ആലുവ: ജോൺ ഫെർണാണ്ടസ് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ച് നവീകരിച്ച കീഴ്മാട് മലയാൻകാട് എസ്.സി കോളനി മന്ത്രി എ.കെ ബാലൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. വീടുകളുടെ അറ്റകുറ്റ പണികൾക്കും ശുചിമുറികൾ നിർമ്മിക്കാനും സംരക്ഷണ ഭിത്തികൾ നിർമ്മിക്കാനും തകർന്ന റോഡുകൾ പുനർനിർമ്മിക്കാനുമാണ് തുക ചെലവഴിച്ചത്.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, വൈസ് പ്രസിഡന്റ് സൗജത്ത് ജലീൽ, വാർഡ് മെമ്പർ ബീന ബാബു എന്നിവർ സംസാരിച്ചു.