പറവൂർ: പറവൂർ മാർക്കറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും 26 വരെ അടച്ചിടാൻ തീരുമാനിച്ചതായി പറവൂർ നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ അറിയിച്ചു. മാർക്കറ്റിലെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. വ്യാപാരികളും തൊഴിലാളികളും ഉൾപ്പെടെ ഇരുപതോളം പേർ സമ്പർക്ക പട്ടികയിലുണ്ട്. ജ്യൂസ്ട്രീറ്റ് മുതൽ കോട്ടയ്ക്കാവ് വരെയുള്ള ഇരുവശങ്ങളിലെയും, വണ്ടിപ്പേട്ട എന്നിവടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, പച്ചക്കറി എന്നിവ സ്ഥാപനങ്ങൾ അടച്ചിടും. ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്നാന്ന് തീരുമാനം.