ആലുവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി എടയപ്പുറത്ത് മഹിളാമോർച്ച അദ്ധ്യാപകരെ ആദരിച്ചു. റിട്ട. അദ്ധ്യാപകൻ സി.എം. വർഗീസിനെ പഞ്ചായത്ത് മഹിളാ മോർച്ച പ്രസിഡന്റ് ശ്രീവിദ്യ ബൈജുവും, അദ്ധ്യാപിക രശ്മി മനോജിനെ യൂണിറ്റ് പ്രസിഡന്റ് കുമാരി ചന്ദ്രനും പൊന്നാടയണിയിച്ചു. ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് വിനൂപ് ചന്ദ്രൻ, ശാലു സൈഗാൾ, കെ.എ. പങ്കജാക്ഷി, കെ.സി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.