തൃപ്പൂണിത്തുറ: അംബേദ്കർ സ്വാശ്രയഗ്രാമം പദ്ധതി പ്രകാരം പൂർത്തീകരിച്ച എരൂർ എസ്.എം.പി കോളനിയുടെ സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ ഓൺലൈനിൽ നിർവഹിച്ചു. അഡ്വ. എസ്.എം.പി കോളനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. എം.സ്വരാജ് എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി, വൈസ് ചെയർമാൻ.ഒ.വി. സലിം, ചെയർപേഴ്സൺ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിഷ രാജേന്ദ്രൻ, ഷീനാ ഗിരീഷ്, കൗൺസിലർ ജഷീർ, പട്ടികജാതി ജില്ലാ ഉപദേശക സമിതി അംഗം കെ.കെ. മോഹനൻ, കെൽ മാനേജർ സുധീരൻ പി.എ, ജില്ലാ പട്ടികജാതി വികസന ഓഫീസർ സുനിൽ എം.എസ് എന്നിവർ സംസാരിച്ചു.
എം. സ്വരാജ് എം.എൽ.എയുടെ ശുപാർശ പ്രകാരം അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് വീടുകളുടെ അറ്റകുറ്റപ്പണികൾ, ടോയ് ലെറ്റ് നിർമ്മാണം, റോഡുനിർമ്മാണം, ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാൾ നവീകരണം, വാട്ടർടാങ്ക് സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.