covid

കൊച്ചി: ജില്ലയിൽ ഇന്നലെ 351 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 338 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 13 പേർ വിദേശം അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. ഇന്നലെ189 പേർ രോഗമുക്തി നേടി. 816 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1835 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 20,970

 വീടുകളിൽ: 18,778

 കൊവിഡ് കെയർ സെന്റർ: 127

 ഹോട്ടലുകൾ: 2065

 കൊവിഡ് രോഗികൾ: 3580

 ലഭിക്കാനുള്ള പരിശോധനാഫലം: 1372

 5 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 കൂടുതൽ രോഗികളുടെ സ്ഥലങ്ങൾ

 ഫോർട്ടുകൊച്ചി: 23

 ഐ.എൻ.എസ് സഞ്ജവനി: 14

 മട്ടാഞ്ചേരി: 12

 ചൂർണിക്കര: 12

 പള്ളുരുത്തി: 11

 ചേരാനെല്ലൂർ: 09

 കടുങ്ങല്ലൂർ: 09

 കുമ്പളം: 08

 നോർത്ത് പറവൂർ: 08

 തൃക്കാക്കര: 07

 ഏലൂർ: 07

 ശ്രീമൂലനഗരം: 07

 പാമ്പാക്കുട: 06

 പള്ളിപ്പുറം: 06

 ആയവന: 06

 തൃപ്പൂണിത്തുറ: 06

 കുമ്പളങ്ങി: 06

 എറണാകുളം: 06

 വാരപ്പെട്ടി: 06

 വെങ്ങോല: 06

സമ്പർക്ക ഭീതിയിൽ പശ്ചിമകൊച്ചി

പളളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ സമ്പർക്കത്തിലൂടെ 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ തോപ്പുംപടി പൊലീസ് സ്റ്റേഷനിലെ ആലപ്പുഴ സ്വദേശിയായ ഉദ്യോഗസ്ഥനും ഉൾപ്പെടും.ഫോർട്ടുകൊച്ചിയിൽ സമ്പർക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരികയാണ്. ഇന്നലെ മാത്രം 23. മട്ടാഞ്ചേരി-12, പള്ളുരുത്തി - 11, പാണ്ടിക്കുടി - 1, പെരുമ്പടപ്പ് -1,കുമ്പളങ്ങി - 6, കരുവേലിപ്പടി - 2, ഇടക്കൊച്ചി - 2.