thankam-90

പറവൂർ: വടക്കേക്കരയിലെ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിനേതാവും സി.പി.ഐ ആദ്യകാല ഭാരവാഹിയുമായിരുന്ന മൂത്തകുന്നം മറ്റപ്പിള്ളിൽ പരേതനായ എം. സി. പ്രഭാകരന്റെ ഭാര്യ തങ്കം പ്രഭാകരൻ (90) നിര്യാതയായി. മക്കൾ: സോയ, രമ, റോബി (മുൻ അസി. ഡയറക്ടർ ഇറിഗേഷൻ വകുപ്പ്), ഷോളി രാജു (മുൻ ചിറ്റാറ്റുകര പഞ്ചായത്ത് അംഗം), സിമി, പരേതയായ ലതി (മുൻ പറവൂർ ബ്ലോക്ക് പഞ്ചായത്തംഗം). മരുമക്കൾ: സോമൻ, തമ്പി, രാജു, പവനൻ, കെ.എം. രേഖ (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി), പരേതനായ ഉദയൻ. സംസ്‌കാരം ഇന്ന് 10ന്‌ തോന്ന്യകാവ് ശ്മശാനത്തിൽ.