വൈപ്പിൻ : നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് റോഡിൽ തലയടിച്ചുവീണ യുവാവ് മരിച്ചു. നായരമ്പലം മാനാട്ടുപറമ്പ് മയ്യാറ്റിൽ ലോറൻസിന്റെയും ജില്ലാ പഞ്ചായത്ത് അംഗം റോസ്‌മേരി ലോറൻസിന്റെയും ഏക മകൻ നിധിൻ ലോറൻസാണ് (27) മരണമടഞ്ഞത്. ഇന്നലെ വൈകിട്ട് നാലരയോടെ പുതുവൈപ്പ് സ്റ്റോപ്പിന് വടക്ക് വശത്തായിരുന്നു അപകടം. മോട്ടോർ ബൈക്ക് റോഡിൽ തെന്നി കാറിൽ ഉരസിയശേഷം മറിയുകയായിരുന്നുവെന്ന് ദൃക്‌സാഷികൾ പറയുന്നു. റോഡിൽ വീണ നിധിനെ ഉടനെഎറണാകുളത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.