challenge
അച്ചാർ ചലഞ്ചിലൂടെ സി.പി.ഐ വൈപ്പിൻ മണ്ഡലം സമാഹരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു ഏറ്റുവാങ്ങുന്നു

വൈപ്പിൻ: സി പി ഐ വൈപ്പിൻ മണ്ഡലം കമ്മറ്റി അച്ചാർ ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ സെക്രട്ടറി പി.രാജു മണ്ഡലം സെക്രട്ടറി ഇ.സി.ശിവദാസിൽ നിന്ന്ഏറ്റുവാങ്ങി.യോഗത്തിൽ അഡ്വ.മജ്‌നു കോമത്ത് അദ്ധ്യക്ഷത വഹിച്ചു.ജില്ല എക്‌സിക്യൂട്ടീവ് അംഗം കെ.ബി.അറുമുഖൻ സംസാരിച്ചു. കെ.എസ് ജയദീപ് ,ജിൻഷ കിഷോർ, കെ.എ. ശിവൻ, എ.കെ.ഗിരീശൻ, എൻ കെ സജീവൻ ,പി.എ.ബോസ്, എൻ എ ദാസൻ, പി ജെ കുശൻ, വി സി പ്രസന്നൻ, കിസാൻ സഭ സെക്രട്ടറി അഡ്വ: ഡനിസൻ കോമത്ത്, പ്രസിഡന്റ് ടി കെ ഗോപാലകൃഷ്ണൻ, സബീന, വി പി ശശി എന്നിവർ പങ്കെടുത്തു.