കുമ്പളങ്ങി: പഞ്ചായത്ത് മത്സ്യത്തൊഴിലാളി/പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അമല ബാബു അദ്ധ്യക്ഷത വഹിച്ചു. മാർഗരറ്റ് ലോറൻസ് , സുരേഷ്ബാബു, തോമസ് ആന്റണി, നെൽസൺ കോച്ചേരി, എം.പി. രത്തൻ, സാബു തോമസ്, ജോബി പനക്കൽ, സീന ആന്റണി, ജോസഫ്, ദിവ്യ എന്നിവർ പ്രസംഗിച്ചു.