കൊച്ചി: ഭീകരവാദികൾ കേരളം സുരക്ഷിത താവളമായി കാണുന്നത് കേരള സർക്കാരിന്റെ മൃദുസമീപനം കൊണ്ടാണെന്ന് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ആർ.വി. ബാബു പറഞ്ഞു. മാവോയിസ്റ്റ് ഭീകരവാദികളെ കർക്കശമായി നേരിടുന്ന കേരള സർക്കാർ മതഭീകരവാദത്തെ കണ്ടില്ലെന്ന് നടിക്കുന്നു. അൽക്വ ഇദ ഭീകരർ ഇവിടെ വർഷങ്ങളോളം സുരക്ഷിതമായി താമസിച്ചത് അതിന് തെളിവാണ്.
കനകമലയിൽ ഐ.എസ് തീവ്രവാദികളെ അറസ്റ്റുചെയ്തതും എൻ.ഐ.എ ആണ്. കേരള പൊലീസിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് ഇപ്പോൾ നിഷ്ക്രിയമാണ്. ഐക്യരാഷ്ട്ര സംഘടനയുൾപ്പെടെ കേരളത്തിലെ അൽക്വ ഇദ സാന്നിദ്ധ്യം ചൂണ്ടിക്കാണിച്ചിട്ടും സർക്കാർ അനങ്ങിയില്ല. ബംഗാളി തൊഴിലാളികളെ കർശനമായി നിരീക്ഷിക്കാൻ പൊലീസ് തയ്യാറാവണമെന്നും ബാബു ആവശ്യപ്പെട്ടു.