എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു, പ്രസിഡന്റ് ഇ.ഡി പ്രകാശൻ തുടങ്ങിയവർ സമീപം
കൊച്ചി: എസ്.എൻ.ഡി.പി യോഗം കെ.ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഇ.ഡി പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ.എസ് അജീഷ് കുമാർ, ഇ.കെ സുരേന്ദ്രൻ, ധന്യ പുരുഷോത്തമൻ, ജയ അനിൽ, എം.ജി അനൂപ്, അരുൺ ടി. അയ്യങ്കുളം, ശ്രീകല വി.ആർ എന്നിവർ പ്രസംഗിച്ചു.