bjp
ബി.ജ.പി

കളമശേരി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജൻമദിനത്തോടനുബന്ധിച്ച് ബി.ജെ.പി.രാജ്യമെമ്പാടും നടത്തുന്ന സേവാ സപ്താഹിന്റെ ഭാഗമായി കളമശേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശേരി നഗരസഭയിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് ഖരമാലിന്യങ്ങൾ ശേഖരിക്കുന്ന ദിവസ വേതന ശുചീകരണ തൊഴിലാളികളെ ഉപഹാരം നൽകി ആദരിച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.വി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ആർ.സജികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ ,ജനറൽ സെക്രട്ടറി പ്രമോദ് തൃക്കാക്കര, കെ.പി ഹരിഹരൻ, മഭാരവാഹികളായ രതീഷ്, സോളമൻ, ഗിരീഷ് ബാബു തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.