signal

കളമശേരി: കണ്ടെയ്നർ റോഡിലെ സിഗ്നൽ ലൈറ്റുകളുടെ അറ്റകുറ്റപ്പണി വൈകുന്നു.ഒരാഴ്ചയായി ഇവിടുത്തെ ലൈറ്റുകൾ മിഴിയടച്ചിട്ട്. സിഗ്നൽ തകരാർ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സിഗ്നൽ താറുമാറായതോടെ വാഹനങ്ങൾ തോന്നും പടിയാണ് കടന്നു പോകുന്നത്. ഇത് അപകടത്തിന് വഴിവയ്ക്കുമെന്ന് പ്രദേശവാസികൾ അശങ്ക പങ്കുവയ്ക്കുന്നു.സിഗ്നൽ ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നാണ് ഇവരുടെ ആവശ്യം.