തൃപ്പൂണിത്തുറ: ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം 1084-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ സമാധിദിനാചരണം നടക്കും. ഇന്ന് രാവിലെ 9ന് ഗുരുമണ്ഡപത്തിൽ നടത്തുന്ന ഉപവാസം ശാഖാ പ്രസിഡന്റ് എൽ. സന്തോഷ് ഉദ്ഘാടനം ചെയ്യും.വൈകിട്ട് 3.30ന് സമാധി പ്രാർത്ഥന, 6ന് ദീപക്കാഴ്ച എന്നിവയും ഉണ്ടാകും. വിവിധകുടുംബ യൂണിറ്റുകളുടെ ആസ്ഥാനങ്ങളിലും ദിനാചരണം നടക്കും.