കുറുപ്പംപടി : ഒറ്റമുറി വീട്ടിൽ അച്ഛനമ്മമാർക്കും കുഞ്ഞു മകനുമൊപ്പം ഇല്ലായ്മയുടെ നടുവിൽ കഴിയുന്ന ദീപ്തിക്ക് വൃക്ക മാറ്റിവയ്ക്കൽ ചെലവ് സങ്കൽപിക്കാൻ പോലുമാവില്ല. ഭക്ഷണത്തിന് പോലും വകയില്ലാതെ വലയുമ്പോൾ ചികിത്സയും പ്രതിസന്ധിയിലാണ്. നാട്ടുകാരിൽ ചിലരുടെ സഹായം കൊണ്ടാണ് ആഴ്ചയിൽ രണ്ട് ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുന്നത്. രായമംഗലം പഞ്ചചായൽ അറുനൂറ്റി ആറിൽ പുത്തിനക്കുടി ശശിയുടെയും അംബികയുടെയും മകളാണ് ദീപ്തി. ഭർത്താവ് വിജയകുമാർ ചെന്നൈയിലെ ഒരു വീട്ടിൽ ഡ്രൈവറാണ് അവിടെയായിരുന്നു ദീപ്തിയും 5 വയസുകാരൻ മകൻ രോഹനും. രണ്ടുവർഷം മുമ്പ് ചികിത്സയ്ക്കായി നാട്ടിൽ എത്തിയതാണ്. മാതാപിതാക്കൾ കൂലിപ്പണി ചെയ്താണ് ഇപ്പോൾ കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത്. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ് ഈ മുപ്പതുകാരി. അനുജത്തിയുടെ വൃക്ക അനുയോജ്യമാണ്. പക്ഷേ പ്രസവാനന്തര ചികിത്സ തുടരുന്നതിനാൽ രണ്ടു വർഷത്തേക്ക് അത് പ്രതീക്ഷിക്കാനാവില്ല. വേറെ വൃക്ക ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
ദീപ്തതി വിജയകുമാർ, ഫോൺ : Mob : 9562 259603, ബാങ്ക് ഒഫ് ഇന്ത്യ , കുറുപ്പംപടി ബ്രാജ് ,അക്കൗണ്ട് നമ്പർ: 857310110011946 ,IFSC BKID0008573