പെരുമ്പാവൂർ : തൊടാപറമ്പ് ജാലകം പബ്ളിക് ലൈബ്രറിയിൽ സംഘടിപ്പിച്ച ഗ്രന്ഥശാല വാരാചരണത്തിൽ കവി മോഹനചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മോഹനചന്ദ്രന്റെ കവിതാസമാഹാരം ലൈബറിക്ക് സമ്മാനിച്ചു.
ലൈബ്രറി പ്രസിഡന്റ് ബി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വേലപ്പൻ, ജിജി സെൽവരാജ്, രാജി ശ്രീകുമാർ, ബിനു രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു. അംഗത്വ വാരാചരണത്തിന്റെ ഭാഗമായി പുതിയ അംഗങ്ങളെ ചേർത്തു. ബാലവേദി കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്റെ ശ്രമഫലമായി ലൈബ്രറിക്ക് കസേരകൾ അനുവദിച്ചതായി ഭാരവാഹികൾ അറിയിച്ചു.