കൊച്ചി:കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയും മുഹമ്മ കാർമ്മൽ കോളേജും സംയുക്തമായി കൊവിഡ് പ്രതിരോധമാർഗങ്ങളും പോഷകാഹാരവും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഫീൽഡ് എക്‌സിബിഷൻ ഓഫീസർ പൊന്നുമോൻ സംസാരിച്ചു. ആയുഷ് വെൽനെസ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. വിഷ്ണുമോഹൻ ക്ലാസ് നയിച്ചു. കോളേജ് എൻ.എസ്.എസ് അംഗങ്ങളായ റോഷൻ, അലീന ഫ്രാൻസിസ്, ശ്രീലക്ഷ്‌മി എന്നിവർ സംസാരിച്ചു.